ഉണ്ടാപ്രിയുടെ ലോകം

ഉണ്ടാപ്രി - എന്റെ മരുമോന്‍ ചെക്കന്‍ - വാശിയിലും വഴക്കിലും എന്റെ തനിപ്പകര്‍പ്പ്‌

Wednesday, September 03, 2008

അത്തക്കോലം




Sept 1, 4.30 pm--- വേളാച്ചേരി, ചെന്നൈ.
"വൈകിട്ടു വരുമ്പോള്‍ കുറച്ചു പൂ വാങ്ങി വരുമോ?"
"എന്തിനാടി ഇപ്പോ പൂ"
"നാളെ അത്തമാ...പിള്ളേരുടെ ആദ്യത്തെ ഓണമല്ലേ, പൂക്കളമിടാം"
"നോക്കട്ടെ.."


8.40 pm
"അയ്യോ പൂ വാങ്ങിയില്ലേ.."
"വാങ്ങാന്‍ പറ്റിയില്ല. നാളെ രാവിലെ എണീറ്റു പോയി നോക്കാം"
"ഞാനും വരാം. പിള്ളേരുറങ്ങുന്ന നേരം കൊണ്ട് പോയി പൂ വാങ്ങി വരാം."


Sept 2, 6.30 am
"സമയം ഒത്തിരിയായി..പൂ വാങ്ങാന്‍ പോവേണ്ടേ.."
"എടീ ഒരഞ്ചു മിനിറ്റു കൂടി കഴിയട്ടെ...ഇത്തിരി കൂടെ ഉറങ്ങട്ടെ.."


7.00 am
"ദേ..ഏഴുമണി കഴിഞ്ഞൂട്ടോ.."
"രണ്ടേ രണ്ടു മിനുറ്റ്.."


7.30 am
"ഒന്നെണീക്കു മനുഷ്യാ...ഓഫീസില്‍ പോവാന്‍ നേരമായി.."
"യ്യോ അപ്പോള്‍ അത്തപ്പൂക്കളം...പൂ"
"പൂക്കളം വേലകാരി ഇട്ടു. പൂജാമുറിയില്‍ ഇരുന്ന പൂവെടുത്ത് ദിനവും അവളിടുന്ന കോലത്തിന്റെ പുറത്തിട്ടു. നിലവിളക്കിനു പകരം ഒരു മെഴുകുതിരിയും.."
"എന്നാ മക്കളെ വിളിച്ചുണര്‍ത്ത്..കാണട്ടെ ജീവിതത്തിലെ ആദ്യ അത്തപ്പൂക്കളം.."