ഉണ്ടാപ്രിയുടെ ലോകം

ഉണ്ടാപ്രി - എന്റെ മരുമോന്‍ ചെക്കന്‍ - വാശിയിലും വഴക്കിലും എന്റെ തനിപ്പകര്‍പ്പ്‌

Saturday, December 15, 2007

എതിരന്‍ കതിരവന്‍ - ഞാന്‍ ഇത് വായിക്കാന്‍ വൈകി.

എതിരന്‍ കതിരവന്റെ ബ്ലോഗ് വായിച്ചിട്ട് ഒരു പാട് കാലമായിരുന്നു.
വീണു കിട്ടുന്ന തിരക്കിനിടയ്ക്ക് എന്തെങ്കിലുമൊക്കെ നര്‍മ്മരചനകളാണ് ബൂലോഗത്തില്‍ പരതാറ്.
ആക്കാരണം കൊണ്ട് തന്നെ ഗഹനവും സങ്കീര്‍ണ്ണവുമായ(എന്റെ ധാരണ അങ്ങനെയായിരുന്നു) എതിരന്റെ ബ്ലോഗ് ഞാന്‍ ഒഴിവാക്കി.
ഇന്ന് പിന്നെ ബെര്‍ളിയുടെ ബ്ലോഗ് കണ്ടപ്പൊഴാണ് വീണ്ടും എതിരന്റെ ബ്ലോഗ് തുറന്നത്.

ഒറ്റയിരുപ്പില്‍ ഈക്കഥ വായിച്ചപ്പൊള്‍ മനസ്സില്‍ നിന്നും അറിയാതെ ഒരു നെടുവീര്‍പ്പുയര്‍ന്നു.
എന്തൊ എന്റെ ജീവിതവുമായി സാമ്യമുള്ള പോലെ ( അയ്യൊ, സണ്ണിയുമായി എന്നെ താരതമ്യപ്പെടുത്താനേ പറ്റില്ല. സാമ്യത ആ നിസ്സഹായ അവസ്ഥയ്ക്കൂ മാത്രം. പിന്നെ നിധി കാക്കും ഭൂതം പൊലെ എനിക്കുള്ള മുതലും കാത്ത് എല്ലാ പ്രതിസന്ധികളും ഒറ്റക്കു നേരിടുന്ന വയസ്സാ‍യ എന്റെ അമ്മേം. ). ഒരു പക്ഷേ എല്ലാ പ്രവാസികള്‍ക്കും ഏതെങ്കിലും വിധത്തില്‍ മനസ്സില്‍ തട്ടിക്കാണണം.
എന്റെ മനസ്സില്‍ ഒരു തേങ്ങലായ് കൊണ്ട് നടന്ന ചിന്തകള്‍ എതിരന്‍ ഇങ്ങനെ കുറിച്ചിടുന്നു.


നാടുവിടുന്നവന്‍ കാലത്തെ നാട്ടില്‍ തളച്ചിട്ടുപോകാന്‍ വൃഥാശ്രമം നടത്തും. നാട്ടില്‍ കുറ്റിയില്‍ കെട്ടിയ പശുക്കുട്ടി പോലെ അത് ഒരേസ്ഥലത്തു ചുറ്റിത്തിരിയുമെന്ന് അവന്‍ വിശ്വസിക്കും. മറുനാട്ടിലിരുന്ന് ആപേക്ഷികസിദ്ധാന്തക്കാരനെപ്പോലെ ഇവിടെ മാത്രം സമയം മാറിയിട്ടില്ലെന്നു വിശ്വസിക്കാന്‍ ശ്രമിക്കും. പക്ഷെ തിരിച്ചു വരുമ്പോള്‍ വേര്‍പാടു കാലത്ത് അവന്‍ നട്ടിട്ടു പോയ ചെടി പൂത്തോ കായ്ച്ചോ കാണുകയില്ല.“

നൂറുവട്ടം സത്യം...
എതിരന് എല്ലാവിധ ആശംസകളും..
എങ്കിലും മനസ്സിന്റെ വിങ്ങല്‍ ഇനിയും മാറിയിട്ടില്ല. ( പ്രവാസിയുടെ മനസ്സിന്റെ ഏതോ കോണില്‍ ഗ്രുഹാതുരത്വം ഇപ്പൊഴും ഉണ്ട്. ഞാന്‍ വിട്ടു പോന്ന കാലത്തെ നാട് ഇന്നും കനവുകളില്‍ പൂമഴ നടത്തുന്നു.)