ഉണ്ടാപ്രിയുടെ ലോകം

ഉണ്ടാപ്രി - എന്റെ മരുമോന്‍ ചെക്കന്‍ - വാശിയിലും വഴക്കിലും എന്റെ തനിപ്പകര്‍പ്പ്‌

Wednesday, September 03, 2008

അത്തക്കോലം
Sept 1, 4.30 pm--- വേളാച്ചേരി, ചെന്നൈ.
"വൈകിട്ടു വരുമ്പോള്‍ കുറച്ചു പൂ വാങ്ങി വരുമോ?"
"എന്തിനാടി ഇപ്പോ പൂ"
"നാളെ അത്തമാ...പിള്ളേരുടെ ആദ്യത്തെ ഓണമല്ലേ, പൂക്കളമിടാം"
"നോക്കട്ടെ.."


8.40 pm
"അയ്യോ പൂ വാങ്ങിയില്ലേ.."
"വാങ്ങാന്‍ പറ്റിയില്ല. നാളെ രാവിലെ എണീറ്റു പോയി നോക്കാം"
"ഞാനും വരാം. പിള്ളേരുറങ്ങുന്ന നേരം കൊണ്ട് പോയി പൂ വാങ്ങി വരാം."


Sept 2, 6.30 am
"സമയം ഒത്തിരിയായി..പൂ വാങ്ങാന്‍ പോവേണ്ടേ.."
"എടീ ഒരഞ്ചു മിനിറ്റു കൂടി കഴിയട്ടെ...ഇത്തിരി കൂടെ ഉറങ്ങട്ടെ.."


7.00 am
"ദേ..ഏഴുമണി കഴിഞ്ഞൂട്ടോ.."
"രണ്ടേ രണ്ടു മിനുറ്റ്.."


7.30 am
"ഒന്നെണീക്കു മനുഷ്യാ...ഓഫീസില്‍ പോവാന്‍ നേരമായി.."
"യ്യോ അപ്പോള്‍ അത്തപ്പൂക്കളം...പൂ"
"പൂക്കളം വേലകാരി ഇട്ടു. പൂജാമുറിയില്‍ ഇരുന്ന പൂവെടുത്ത് ദിനവും അവളിടുന്ന കോലത്തിന്റെ പുറത്തിട്ടു. നിലവിളക്കിനു പകരം ഒരു മെഴുകുതിരിയും.."
"എന്നാ മക്കളെ വിളിച്ചുണര്‍ത്ത്..കാണട്ടെ ജീവിതത്തിലെ ആദ്യ അത്തപ്പൂക്കളം.."

8 Comments:

 • At 12:05 AM , Blogger Sureshkumar Punjhayil said...

  :) :) :)

   
 • At 11:27 PM , Blogger വിനുവേട്ടന്‍ said...

  വേളാച്ചേരിയിൽ നിന്ന് ആദാമ്പാക്കം ഏരിയുടെ കരയിലൂടെ ഇപ്പുറംകടന്ന് ആലന്തൂർ മാർക്കറ്റിൽ വന്ന് പൂ വാങ്ങിച്ചോണ്ട് പോയാൽ മതിയായിരുന്നു... കുഴി മടിയൻ...

   
 • At 12:37 AM , Blogger വീകെ said...

  അങ്ങനേയും പൂവിടാം...
  പല മൂല്യങ്ങളിൽ നിന്നും നമ്മൾ പിന്നോട്ടു പോകുകയല്ലെ.. കൂട്ടത്തിൽ ഇതും...!

   
 • At 4:36 PM , Blogger ബിലാത്തിപട്ടണം Muralee Mukundan said...

  ഈ സൂപ്പർ പൂക്കളം ഞാനിന്നാ കണ്ടേട്ടാ ഭായ്

   
 • At 5:16 PM , Blogger Shahida Abdul Jaleel said...

  അങ്ങനേയും പൂവിടാം ...

   
 • At 5:16 PM , Blogger Shahida Abdul Jaleel said...

  അങ്ങനേയും പൂവിടാം ...

   
 • At 6:31 PM , Blogger പ്രവാഹിനി said...

  ബ്ലോഗ്‌ എഴുത്ത്‌ നിർത്തിയോ

   
 • At 9:10 PM , Blogger സുധി അറയ്ക്കൽ said...

  ദേവന്‍ said...
  എവിടെയൊക്കെയോ ആരൊക്കെയോ പറഞ്ഞു കേട്ട ഓര്‍മ്മയില്‍ നിന്നാണേ, തെറ്റെങ്കില്‍ തിരുത്തിത്തരണേ.

  ആദ്യമായി കമ്പ്യൂട്ടറിനെ മലയാളം എഴുതിച്ച‍ (നമുക്കറിയാവുന്നവരില്‍) ഒരാളാണ്‌ അങ്കിള്‍. ദശാബ്ദങ്ങള്‍ പലതു കഴിഞ്ഞു.

  ആദ്യ മലയാളം ബ്ലോഗ് രേഷ്മയുടേത് ആയിരിക്കണം. പക്ഷേ അവരുടെ ഹോസ്റ്റ് ബ്ലോഗര്‍ ആയിരുന്നില്ല റിഡിഫ് ആയിരുന്നു. എഴുത്ത് യൂണിക്കോഡും ആയിരുന്നില്ല.

  ആദ്യയൂണിക്കോഡ് മലയാള പ്രസിദ്ധീകരണം നിഷാദ് കൈപ്പള്ളിയുടെ ബൈബിള്‍ ആയിരിക്കണം.

  ആദ്യ യൂണിക്കോഡ് മലയാളം ബ്ലോഗര്‍ പോള്‍ തന്നെയെന്ന് തോന്നുന്നു. ആദ്യ യൂണിക്കോഡ് വെബ് സൈറ്റ് ചിന്തയും.

  സിബു, വിശ്വം മാഷ് തുടങ്ങിയവര്‍ മലയാളികളായ ബ്ലോഗര്‍മാരില്‍ വളരെ പഴയവര്‍ ആണ്‌.

  ഏറ്റവും പ്രായം കൂടിയ മലയാളം ബ്ലോഗര്‍ ദത്തൂക്ക് ജോസഫേട്ടന്‍ ആണ്‌. അദ്ദേഹം എത്തുംവരെ ചന്ദ്രേട്ടന്‍ ആയിരുന്നു സീനിയര്‍. പ്രായം കുറഞ്ഞയാളിനെ ഒരു പിടിയുമില്ല. ആദ്യകാലത്തെ ബ്ലോഗ് ബേബി അരുണ്‍ വിഷ്ണു ആയിരുന്നു.

  ആദ്യ കുടുംബ ബ്ലോഗ് അനിലേട്ടന്‍-സുധച്ചേച്ചി-കണ്ണനുണ്ണിമാരുടേതാണ്‌

  ആദ്യ ജോയിന്റ് മലയാളം ബ്ലോഗ് സമകാലികം ആണ്‌.

  ഏറ്റവും കൂടുതല്‍ മെംബര്‍മാരും പോസ്റ്റുകളും ഹിറ്റുകളും ഉണ്ടായിരുന്നത് ഇപ്പോള്‍ ആക്റ്റീവ് അല്ലാത്ത ബൂലോഗ ക്ലബ്ബ് എന്ന ബ്ലോഗിനായിരുന്നു

  ഏറ്റവും കമന്റ് കിട്ടിയ പോസ്റ്റ് ഇക്കാസ് ജാസൂട്ടി വിവാഹം എന്ന ബ്ലോഗിലാണ്‌. ആദ്യമായി രണ്ട് ബ്ലോഗര്‍മാര്‍ തമ്മിലുള്ള വിവാഹവും ഇ-ജാ തന്നെ.

  ആദ്യമായി നൂറുകമന്റ് കിട്ടിയ മലയാളം ബ്ലോഗര്‍ കുട്ട്യേടത്തി ആണ്‌.

  ആദ്യമായി അഞ്ഞൂറു കമന്റ് വീണത് കൊച്ചി ഒന്നാം ബ്ലോഗ് മീറ്റ് പോസ്റ്റില്‍ ആണ്‌.

  ആദ്യമായി ആയിരം കമന്റ് കിട്ടിയത് ഉണ്ടാപ്രിക്കാണ്‌

  (ഇത്രയും ലിങ്ക് ഇടണമെങ്കില്‍ റീസര്വേ ആപ്പീസില്‍ പോയി ലിങ്ക്‌സ് മാനെ വിളിച്ചോണ്ട് വന്നാലേ പറ്റൂ, അതോണ്ട് സാഹസത്തിനു മുതിരുന്നില്ല)
  November 13, 2007 12:32 PM

   

Post a Comment

Subscribe to Post Comments [Atom]

<< Home