ഉണ്ടാപ്രിയുടെ ലോകം

ഉണ്ടാപ്രി - എന്റെ മരുമോന്‍ ചെക്കന്‍ - വാശിയിലും വഴക്കിലും എന്റെ തനിപ്പകര്‍പ്പ്‌

Thursday, May 03, 2007

കര്‍ത്താവേ, ഞാന്‍ ചെയ്യുന്നതെന്താണെന്ന് ഞാനറിയുന്നില്ല. എന്നോട്‌...

നാട്ടില്‍ പോകാനുള്ള വെപ്രാളത്തിനിടക്ക്‌ രാവിലെ തട്ടിക്കൂട്ടിയുണ്ടാക്കിയ ദോശയുടെയും,ചമ്മന്തിയുടേയും ഫോട്ടോ എടുത്ത്‌ ബ്ലോഗില്‍ ഇട്ടപ്പോള്‍ ഇതിത്ര കുഴപ്പം ഉണ്ടാക്കുന്ന കാര്യമാണെന്ന് തോന്നിയില്ല.

ശരിക്കും ഞാന്‍ അധികം ബ്ലോഗുകള്‍ ഒന്നും വായിച്ചിട്ടില്ല.(ആഗ്രഹമില്ലാഞ്ഞിട്ടല്ല...നടക്കേണ്ടേ..ഒരറ്റം മുതല്‍ തുടങ്ങിയതേ ഉള്ളൂ). അതു കൊണ്ടു തന്നെ, ബൂലോകത്തെ( ഈ ബൂലോകം എന്താണെന്ന് മനസ്സിലായതു തന്നെ ഈ അടുത്ത കാലത്താണു) കീഴ്‌വഴക്കങ്ങളൂം മറ്റും വലിയ പിടിയില്ല.

ഏതാണ്ട്‌ ഒരു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌ അനൂപ്ജി ബ്ലോഗ്‌ എന്ന സംഭവം പരിചയപ്പെടുത്തിയത്‌...
സംഭവം ഇങ്ങനെയായിരുന്നു..
"മാഷേ താന്‍ ബ്ലോഗുകള്‍ വായിക്കാറുണ്ടോ..?"
"കേട്ടിട്ടുണ്ട്‌....ഒരു ചങ്ങാതി ബുദ്ധിജീവിക്ക്‌ ബ്ലൊഗ്‌ ഉണ്ട്‌..അവന്റെ ബ്ലോഗ്‌ വല്ലപ്പോഴും വായിക്കാറുണ്ട്‌...ഒന്നും മനസ്സിലാവില്ലെങ്കിലും..."
"ബ്ലോഗ്‌ എഴുതാന്‍ ബുദ്ധിജീവി ഒന്നും ആവണ്ടടോ..ഈ എനിക്ക്‌ പോലും ബ്ലോഗുണ്ട്‌..ചുമ്മാ ഡയറിക്കുറിപ്പുകള്‍ പോലെ എഴുതിയാല്‍ മതി.."
"കൊള്ളാല്ലോ..എന്നാലും ആള്‍ക്കാര്‍ക്ക്‌ താല്‍പര്യം ഉള്ളതു വല്ലോം വേണ്ടേ എഴുതാന്‍.."
"അതൊക്കെ എഴുതി വരുമ്പോള്‍ ഉണ്ടാകുമെന്നേ.. താന്‍ കൊടകരപുരാണം വായിച്ചുണ്ടോ.."
"ഉവ്വ്‌...ഒരു പി.ഡി.എഫ്‌ ഫയല്‍ ആരോ ഫോര്‍വേഡ്‌ ചെയ്തിരുന്നു.നല്ല രസമുണ്ട്‌ അല്ലേ.."
"എടോ മനുഷ്യാ അതൊരു ബ്ലോഗില്‍ വന്ന കാര്യങ്ങളാ..അതിപ്പോ പുസ്തകമാക്കാനും പോണു.."

സംഗതി കൊള്ളാല്ലോ...എപ്പോഴും സര്‍വ്വര്‍, ഫയര്‍വാള്‍, ബഗ്ഗ്‌ ഫിക്സ്‌ എന്നൊക്കെ പറഞ്ഞ്‌ നടന്നതു കൊണ്ടൊന്നും കാര്യമില്ല..ഈ ലോകത്ത്‌ നടക്കുന്ന മറ്റു കാര്യങ്ങളും അറിയണം..വിക്കി ആവശ്യത്തിനു,ഉപയോഗിക്കുന്നുണ്ടല്ലോ...സ്ക്രാപ്‌ ഇടുകയും ഇല്ല, മറുപടി എഴുതുകയും ഇല്ല എങ്കിലും ,പഴയ കൂട്ടുകാരെ റിക്വസ്റ്റ്‌ വരുന്ന മുറക്ക്‌ ഓര്‍ക്കൂട്ടില്‍ ആഡ്‌ ചെയ്യുന്നുണ്ട്‌. ഫോര്‍വേഡായി കിട്ടുന്ന "യൂട്യൂബ്‌" തമാശകള്‍ കാണുന്നുമുണ്ട്‌. എന്നാല്‍ പിന്നെ ഈ ബ്ലോഗിലും ഒന്ന് കാല്‍ വച്ചേക്കാം.

അങ്ങനെ വിശാലമനസ്കന്‌ ഗുരുദക്ഷിണ വച്ച്‌ ബ്ലോഗേഴുതി തുടങ്ങി..ആദ്യ കാലത്ത്‌ ഉപദേശങ്ങള്‍ തന്ന നല്ലവനായ ശ്രീജിത്തിന്‌ നന്ദി !!!

വല്ലപ്പോഴും എന്തെങ്കിലും ചീളുകള്‍ ബ്ലോഗില്‍ ഇടുന്നതു തന്നെ "യെവന്‍ ആളു മോശമില്ല കേട്ടാ, ബ്ലോഗൊക്കെ എഴുതി തുടങ്ങി" എന്ന് പകുതി കാര്യമായി എന്നെ കളിയാക്കുന്ന സഹപ്രവര്‍ത്തകര്‍ വായിക്കുമെന്ന പ്രതീക്ഷയില്‍...എങ്കിലും വല്ലപ്പോഴും വഴി തെറ്റി വന്ന ഒന്നോ രണ്ടോ ബ്ലോഗു പുലികളും കമന്റിട്ട്‌ എന്നെ പ്രോല്‍സാഹിപ്പിച്ചിരുന്നു.(പിന്മൊഴി, തനി മലയാളം തുടങ്ങിയവയുടെ സേവനങ്ങള്‍ വലിയ പിടിയില്ലായിരുന്നു...). ചുമ്മാ ഇരിക്കുന്ന നേരത്ത്‌ കൊതി പറഞ്ഞ്‌ രസിക്കുന്ന എന്റെ പ്രിയസുഹ്രുത്തിനായി ഒരു പാചകക്കുറിപ്പുകളും തുടങ്ങി..ഇത്രയും ചരിത്രം..

എന്താണേലും വെള്ളിയാഴ്ച വീട്ടീല്‍ പോണേനു മുമ്പ്‌ ചുമ്മാ ബ്ലോഗ്‌ ഒന്നു തുറന്ന് നോക്കി.."എന്റെ കര്‍ത്താവേ...ഇതാരാ ഈ തേങ്ങാ ഉടച്ചിരിക്കുന്നേ...". സംഗതി പുള്ളീക്കാരി വലിയ പാചക നിപുണ തന്നെ!! കൈനീട്ടം മോശമില്ല..വേറെ 2 -3 പുലികള്‍ കൂടി കമന്റിയിട്ടൂണ്ട്‌..ഇഡലിക്ക്‌ വേറേം...എല്ലാവര്‍ക്കു നന്ദിയെഴുതി ഹാപ്പിയായി വീട്ടില്‍ പോയി...

നാട്ടില്‍ ചക്കപ്പഴത്തിന്റെ സുവര്‍ണ്ണകാലം..വീട്ടീലെ എല്ലാ പ്ലാവുകളിലും നിറയെ ചക്കകള്‍...ചക്കകൊണ്ടുണ്ടാക്കാവുന്ന എല്ലാത്തരം വിഭവങ്ങളും ആസ്വദിച്ചു ഇന്ന് രാവിലെ തിരിച്ചെത്തി...ഓഫീസ്‌ തിരക്കിനിടക്ക്‌ ബ്ലോഗ്‌ നോക്കാന്‍ പറ്റിയില്ല..വൈകിട്ട്‌ ഹോട്ടലില്‍ നിന്ന് കഴിച്ച്‌ വീട്ടില്‍ എത്തി..നല്ല ക്ഷീണം...വെറുതേ ഒന്ന് ബ്ലോഗില്‍ നോക്കാം...

കമന്റുകള്‍ എത്ര.... 36....
"കൊള്ളാല്ലോ....ഇത്ര മാത്രം എന്തെഴുതാന്‍.."
ഒന്നു കൂടി നോക്കി....636..
"ഹീ ഹീ...ഈ ഗൂഗിളും പൊട്ടയായല്ലോ....നമ്പറൊക്കെ തോന്നിയ മാതിരിയായി.."

തുറന്നപ്പോഴല്ലേ പൂരം..ഈ ആഘോഷം, അര്‍മാദം ഒരു ക്രിക്കറ്റ്‌ മല്‍സരം പോലെ ലൈവ്‌ ആയി അനുഭവിക്കാന്‍ കഴിഞ്ഞില്ലല്ലോ ഭഗവാനേ...

പിന്നെയാണ്‌ വിവാദങ്ങള്‍ കണ്ടത്‌..ഓഫ്‌ ടോക്കിന്റെ ധാര്‍മ്മികതയും മറ്റും(ഒപ്പം പ്രതികരണങ്ങളും)..ഞാന്‍ എന്താണേലും ഹാപ്പിയണു. ചുമ്മാ എല്ലാവര്‍ക്കു കുറച്ച്‌ നേരമ്പോക്ക്‌ ഒരുക്കാന്‍ എന്റെ പൊട്ട ദോശക്കും ചമ്മന്തിക്കും കഴിഞ്ഞല്ലോ...ബ്ലൊഗിന്റെ ഉള്ളടക്കം കണ്ടിട്ടല്ല, പുലികളുടെ സാന്നിധ്യം കണ്ടിട്ടാണേലും കേട്ടവര്‍, കേട്ടവര്‍ വന്ന് കമന്റിട്ടതിലും വളരെ സന്തോഷം....ആദ്യമായതിന്റെ ത്രില്‍ ആവാം...എന്താണേലും എനിക്ക്‌ നന്നേ രസിച്ചു. ക്വട്ടേഷന്‍ ഒന്നും കൊടുത്തിട്ടില്ല കേട്ടോ..പേടിക്കേണ്ട...ഇനി ദോശയുണ്ടാക്കുമ്പോള്‍ വന്നാല്‍ എല്ലാവര്‍ക്കു ഒാരോ ദോശ തരാം.

പിന്നെ പഴയ ബൂലോകത്തിനെക്കുറിച്ചും, അതിനു പിന്നില്‍ അഹോ രാത്രം, പ്രവര്‍ത്തിച്ച, കഷ്ടപ്പെട്ട എല്ലാവരേയും കുറിച്ച്‌ ബഹുമാനം മാത്രമേയുള്ളൂ....വെറുമൊരു ദോശയിന്മേല്‍ നടത്തിയ അര്‍മ്മാദത്തേക്കാള്‍ തുലൊം വ്യത്യസ്തമായിരുന്നു അന്നത്തെ സംവാദങ്ങള്‍ എന്നു മനസ്സിലാക്കനുള്ള സാമാന്യബോധമൊക്കെ പുതിയതായി ബൂലൊകത്തെത്തിയവര്‍ക്കും ഉണ്ട്‌.. വിവാദങ്ങള്‍ക്ക്‌ വിട...എന്തിന്റെ പേരിലാണേലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ( പരിചയമുള്ളവരും , ഇല്ലാത്തവരും ) ഒന്നു ചേരുന്ന് അര്‍മ്മാദിക്കുന്നത്‌ സന്തോഷമുള്ള കാര്യം തന്നെയാണ്‌. കുറഞ്ഞ പക്ഷം പ്രവാസികള്‍ക്കെങ്കിലും( ഒറ്റക്കാണേല്‍ പറയുകയും വേണ്ട..ലക്ഷണം. അര്‍ത്ഥാപത്തി..."അര്‍ത്ഥാപത്തിയിതോ പിന്നെ ചൊല്ലാനില്ലെന്ന യുക്തിയാം.")

എന്താണേലും ഇഞ്ചിച്ചേച്ചിയുടെ കൈനീട്ടം സൂപ്പര്‍ !!! അടുത്ത വിഷുദിനത്തില്‍ കാശായിട്ട്‌ വല്ലോം തരണേ....

കമന്റുകള്‍ ഒരു അവലോകനം...
===================
1.ഇഞ്ചിപ്പെണ്ണ്‌ - 68
2.പ്രമോദ്‌ കെ എം - 59
3.പൊന്നപ്പന്‍ - 58
4.ബിന്ദു - 52
5.സാജന്‍ - 50
6.കുമാര്‍ -47
7.ദേവന്‍ - 37
8.നിര്‍മ്മല -32
9.സു - 31
10.ഷിജു അലക്സ്‌ -27
11.ഡാലി - 24
12.കുട്ടിച്ചാത്തന്‍- 18(ഡീല്ലീറ്റിയതു ഉള്‍പ്പെടെ)
13.പച്ചാളം - 18
14.ആഷ -15(എല്ലാം ഡിലീറ്റിയതു മാത്രം)
15.സന്തോഷ്‌ -12
16.വക്കാരിമഷ്ടാ- 10
17.സാന്‍ഡോസ്‌ - 9
18.കരീമാഷ്‌ -9
19.മൂര്‍ത്തി - 6
20.റീനി -5
21.വിശാലമനസ്കന്‍ - 5
22.തരികിട -4
23.ഉണ്ണിക്കുട്ടന്‍ - 3
24.അംബി -2
25.എവൂരാന്‍- 2
26.പീലിക്കുട്ട്യ്‌ -2
27.പൊതുവാള്‍-2
28.തമനു-1
29.ആലിഫ്‌ -1
30.ഡിങ്കന്‍ - 1
31.സതീശ്‌ മാക്കോത്ത്‌ - 1
32.r p -1
33.മനു -1
34.പെരിങ്ങോടന്‍ -1
35.കിരണ്‍സ്‌ -1
36.അനാഗതശ്മശ്രു -1
37.അഗ്രജന്‍ -1
38.നിമിഷ -1
39.അഖില -1
40.തറവാടി -1
41.കുറുമാന്‍ -1
42.കുട്ടന്മേനോന്‍ -1
43.ഉമേഷ്‌-1
44.ആവനാഴി-1
45.ഏറനാടന്‍ - 1
46.ശിശു - 1
47.കുതിരവട്ടന്‍ -1
48.ഉണ്ടാപ്രി(ഈ ഞാന്‍ തന്നെ!)-1

പേരില്ലാത്തത്‌ - 8
മൊത്തം - 636

നാഴികകല്ലുകള്‍
============
50 - ഇഞ്ചിപ്പെണ്ണ്‍
100- പ്രമോദ്‌ കെ എം
150- ഡാലി
200- സു
250- കുമാര്‍
300- കുമാര്‍
350- ബിന്ദു
400- ഷിജു അലക്സ്‌
450- പ്രമോദ്‌ കെ എം.
500- സാജന്‍
550- ബിന്ദു
600- ഇഞ്ചിപെണ്ണ്‌
636- ബിന്ദു

നോട്ട്‌: ഇനി ഇതിനു ഒരു ആയിരമോ, പതിനായിരമോ കമന്റിടുന്നതില്‍ എനിക്ക്‌ വിരോധം ഇല്ല. എന്നിലും കമന്റ്‌ അഡ്രസ്സില്‍ "പിന്മൊഴി" എന്ന് ചേര്‍ക്കാന്‍ എന്നെ ആദ്യമായി ഉപദേശിച്ച ശ്രീജിത്തിന്റെ ആരോഗ്യത്തെക്കരുതി ആരും പിന്മൊഴി ഓവര്‍ലോഡ്‌ ചെയ്യരുത്‌..(കൊരട്ടി ?)

സെല്‍ഫ്‌ ഗോള്‍: ഉണ്ടാപ്രിക്ക്‌ വട്ടായെന്നാ തോന്നുന്നെ... ഒരു 16636 മതി..100 അയാള്‍ക്ക്‌, 251 മറ്റവനു...ഉറക്കത്തിലും എന്തൊക്കെയോ കണക്കുകള്‍ കൂട്ടൂന്നു.. പിറുപിറുക്കുന്നു.... ഒപ്പം ഇഞ്ചിച്ചേച്ചി എന്റെ തലതൊട്ടമ്മ എന്നൊക്കെപ്പറയുകയും ചെയ്യുന്നു...ആരെങ്കിലും ഒന്നു സഹായിക്കുമോ പ്ലീസ്‌....

36 Comments:

 • At 3:00 AM , Blogger വക്കാരിമഷ്‌ടാ said...

  ഹ...ഹ... ഉണ്ടാപ്രീ, ഉണ്ടാപ്രി എന്ത് പറയും എന്നോര്‍ത്തിരിക്കുകയായിരുന്നു. ഉണ്ടാപ്രിയ്ക്ക് പ്രശ്‌നമില്ലെങ്കില്‍ പിന്നാര്‍ക്ക് പ്രശ്‌നം.

  എന്തായാലും ആ കമന്റുകള്‍ മുഴുവന്‍ കുത്തിയിരുന്ന് എണ്ണിയല്ലോ. സമ്മതിച്ചു തന്നിരിക്കുന്നു.

  ഇത് തന്നെയെന്ന് സ്പിരിറ്റ്. അടുത്ത പോസ്റ്റിട്, വേഗം, കൈ തരിക്കുന്നു :)

   
 • At 3:06 AM , Blogger വക്കാരിമഷ്‌ടാ said...

  ഉണ്ടാപ്രിയുടെ കണക്ക് പെര്‍‌ഫക്ട്. ഞാന്‍ കൂട്ടി നോക്കി.

   
 • At 3:15 AM , Blogger daly said...

  ഹ ഹ മിടുമിടുക്കന്‍.
  എന്നാലും കണക്കൊക്കെ കൂട്ടി നോക്കുമെന്ന് കരുതീല്യാ. ഇവിടെ ദേ നാഴിക കല്ലുകളും എഴുതി ഇട്ടിരിക്കുന്നു. എനിക്ക് 24 ദോശേം ഒരു സ്പെഷല്‍ മസാല ദോശേം പോരട്ടെ

   
 • At 3:28 AM , Blogger ദേവന്‍ said...

  ഉച്ചക്കിറുക്കിന്റെ ഗ്രാഫ്‌ വരച്ചോ ഈ മനുഷ്യന്‍? ഇന്‍ഡിക്ക്‌ ബ്ലോഗില്‍ ക്ഷമക്കുള്ള അവാര്‍ഡുണ്ടോ 2007 മുതല്‍?

  ഉണ്ടാപ്രീ, ടീം ബില്‍ഡിംഗ്‌ ഗ്രൂപ്പ്‌ കൊഹെസീവ്നെസ്സ്‌ അസ്സെസ്സ്‌മന്റ്‌ എന്നൊക്കെ പറഞ്ഞു ചില കിറുക്കുകള്‍ ഉണ്ട്‌, അതായത്‌ ഒരു മാനോജരെ നിര്‍ത്തി ബാക്കിയുള്ളവരെ കണ്ണു കെട്ടി തോളില്‍ കൈ വച്ച്‌ ട്രെയില്‍ പോലെ ഓടാന്‍ പറയുക, മൂന്നു സ്റ്റാഫിന്റെ വയറിനിു നടുക്ക്‌ ബലൂണ്‍ വച്ചിട്ട്‌ നിലത്തു വീഴാതെ 100 മീറ്റര്‍ ഓടാന്‍ പറയുക, അങ്ങനെ ഓരോന്ന്. അതുപോലെ ഒരു ബൂലോഗം ബില്‍ഡിംഗ്‌ എസ്കര്‍സൈസ്‌ ആണു ദോശാര്‍മ്മാദം എന്നു വിചാരിച്ച്‌ ഡിസ്കൌണ്ട്‌ ചെയ്താല്‍ മതി.
  [ഓ ടോ. പിന്മൊഴി ഫില്‍റ്റര്‍ ഇല്ലാണ്ടെമൊത്തം വായിക്കുന്ന ആരെങ്കിലും അത്ഭുത ജീവിയുണ്ടോ? ഉണ്ടെങ്കില്‍ ആ മൂപ്പര്‍ക്കും ഒരു അവാര്‍ഡിനു അര്‍ഹതയുണ്ട്‌]

   
 • At 3:31 AM , Blogger ബിന്ദു said...

  അപ്പോഴേ പറഞ്ഞതല്ലെ മസാലദോശ ഉണ്ടാക്കിയിട്ട് പോയാല്‍ മതിയെന്ന്.:)
  ഓഫ്: മാപ്പ് പറയാന്‍ ഉണ്ടാപ്രി പറഞ്ഞിട്ട് വേണം എന്നു കരുതിയിരിക്കുവായിരുന്നു ട്ടൊ. സമാധാനമില്ലാത്ത മണിക്കൂറുകളാണ് ഉന്തിതള്ളിവിട്ടത്.:)

   
 • At 3:32 AM , Blogger ബിന്ദു said...

  എനിക്കു ഫില്‍ട്ടറില്ല ദേവാ. അവാര്‍ഡിനര്‍ഹയാണോ?
  qw_er_ty

   
 • At 3:32 AM , Blogger Inji Pennu said...

  ഹഹഹ ഉണ്ടാപ്രീ!! ഉണ്ടാപ്രീനെ എടുത്ത് വട്ടം കറക്കാന്‍ തോന്ന്നുന്നു! ദേ ഇതാണ് സ്പിരിറ്റ് സ്പിരിറ്റ് എന്നു പറയുന്ന ആ സാധനം. ഹൊ! ഹൊ! ഹൊ! എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാനും നിക്കാനും വയ്യേ! ആര് എന്റെ വീട്ടില്‍ വന്നാലും ഒരു മാസത്തേക്ക് ദോശയും ചമ്മന്തിയും, അതും ഇത് ഉണ്ടാപ്രി സ്പെഷ്യല്‍ ആയിരിക്കും. ഇനിയിപ്പൊ ദോശക്കും ചമ്മന്തിക്കും എന്തൊരു ടേസ്റ്റായിരികുമെന്നൊ എനിക്ക്. :) :) :) അതും ഈ പോസ്റ്റ് ഇങ്ങിനെ ഇട്ട് കലക്കി കളഞ്ഞില്ലെ? :) പൊന്നപ്പാ‍ാ, ഈ പോസ്റ്റിനെക്കുറിച്ചൊരു അവലോകനം വേണ്ടെ? പ്രമോദേ കൊറിയായില്‍ നേരം വെളുത്തില്ലെ? :)

  കൊടു കൈ ഉണ്ടാപ്രി! :) ബിലേറ്റഡ് വിഷു കൈ നീട്ടം ഇന്നാ. താഴെ കളയല്ലേ പൈസാട്ടൊ..നല്ല ഐശ്വര്യാമാ ബ്ലോഗ് വര്‍ഷം ആയിരികും

  അല്ലേലും എനിക്കറിയായിരുന്നു ഉണ്ടാപ്രീന്നൊക്കെ പേരിടാന്‍ സെന്‍സ് ഓഫ് ഹ്യൂമര്‍ ഉള്ളയാള്‍ക്ക് ഇതൊക്കെ പുത്തിരിയാണെന്ന് :) :)

   
 • At 3:44 AM , Blogger വക്കാരിമഷ്‌ടാ said...

  യെനിക്കും ഫില്‍‌ട്ടറില്ലേ. പിന്‍‌മൊഴിയില്‍ വരുന്ന ഓരോ കമന്റുകളും പെറുക്കിപ്പെറുക്കി വായിച്ചാണ് ഞാന്‍ വിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നത്.

  അപ്പോള്‍ എവിടെവെച്ചാണ് അവാര്‍ഡ് ദാനം?

  കൊരവട്ടി

  qw_er_ty

   
 • At 3:46 AM , Blogger Inji Pennu said...

  എനിക്കും ഫില്‍റ്റട്ടറില്ല.

  ഫിലട്ടറില്ലാന്ന് പറഞ്ഞിട്ട് കൊരട്ടി ഇടുന്നത് ശരിയല്ലാന്നുള്ളത്കൊണ്ട് കൊരട്ടിയില്ല :) :)

   
 • At 3:50 AM , Blogger ദേവന്‍ said...

  ബൂലോഗനാര്‍ക്കാവിലമ്മേ!
  സമ്മാനമായുള്ള ഒരു കെട്ടു പപ്പടം ബിന്ദുവും ഇഞ്ചിയും വക്കാരിയും വീതിച്ചെടുത്തോളിന്‍. ഉണ്ടാപ്രിക്കൊപ്പം നിങ്ങള്‍ക്കും ഇന്‍ഡിക്ക്‌ ബ്ലോഗ്ഗേര്‍സ്‌ ക്ഷമയവാര്‍ഡിനു അപേക്ഷിക്കാവുനന്താണ്‌.

  നിങ്ങടെയൊക്കെ ആപ്പീസില്‍ എന്തരേലും ജോലിയുണ്ടോ? ചായയിടുന്ന പണിയോ മറ്റോ ആയാലും മതി, നമുക്കൊരു വല്യഭാവവുമില്ല

   
 • At 3:57 AM , Blogger Inji Pennu said...

  ദേവേട്ടാ, ഡോണ്ട് ടൂ.ഡോണ്ട് ടൂ :) ഇങ്ങിനെ ഓരോ ചോദ്യമൊക്കെ ചോദിച്ച് ഓഫടിച്ചാണ് ദോശ ഒരു നിലയില്‍ എത്തിയത്. ചുമ്മാ നല്ല ദോശ, നല്ല കാസറോള്‍ എന്ന് മാത്രം പറഞ്ഞ പോന്ന എന്നെ ആ പൊന്നപ്പനും ദേവേട്ടനും കൂടിയാണ് ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത്...
  നന്ദിയുണ്ട്, നന്ദിയുണ്ട്, പിന്നെ എപ്പളെങ്കിലും തരാട്ടാ...:)

  അവിടേം ഞാന്‍ ഡോണ്ട് ടൂ എന്ന് പറഞ്ഞിരുന്നതാണ്. :)

  ബൈദബൈ, പിന്മൊഴി വായിക്കുമ്പൊ എല്ലാം വായിക്കണാമെന്നില്ല. പത്രം വായിക്കുന്ന പോലെ, ഓടിച്ചൊന്നു നോക്കും, അവിടവിടെ ക്ലിക്കും :)

   
 • At 3:59 AM , Blogger ബിന്ദു said...

  ഇനിയും ഓഫ് അടിച്ചിട്ട്, കൈമുട്ട് കൊണ്ട് ‘ക്ഷ’ വരയ്ക്കണം എന്നൊക്കെ പറഞ്ഞാല്‍... അതിനുള്ള ആവതില്ലെ. ഞാന്‍ ഓടിപ്പോയി. :)
  qw_er_ty

   
 • At 4:02 AM , Blogger വക്കാരിമഷ്‌ടാ said...

  ദേവേട്ടാ‍, നെഞ്ചില്‍ കുത്തുന്ന ചോദ്യം ചോദിച്ചാലും ചങ്കില്‍ കൊള്ളുന്ന ചോദ്യം ചോദിക്കരുതേ... :)

  ആപ്പീസില്‍...എന്താ...പണി... എന്ന അന്വേഷണത്തിലാണ് കഴിഞ്ഞ ആറുമാസമായി. അന്വേഷിച്ച് മടുക്കുമ്പോള്‍ സീറ്റില്‍ വന്നിരുന്ന് പിന്‍‌മൊഴി തുറക്കും :)

  ഗോഡ് ഫാദറിലെ ഇന്നസെന്റിന്റെ ചോദ്യം ചെവിയില്‍ മുഴങ്ങുന്നു-“നീയൊക്കെ എന്തിനാ പഠിക്കുന്നേ...”

  ഈ ഫില്‍റ്റര്‍ കോഫിയുടെ പരിപാടിയെങ്ങിനെയാ?

   
 • At 5:05 AM , Blogger SAJAN | സാജന്‍ said...

  ഹോ.. ആശ്വാസമായി.. ഉണ്ടാപ്രി നീ തന്നെ.. താരമെടെ സമ്മതിച്ചു...!!
  ഇത്ര്യും ആള്‍ക്കാര്‍ക്ക് കൂട്ടമാപ് കൊടുക്കാന്‍ ഇത്ര്യും ഉദാരമനസ്കന്‍ ആണല്ലൊ.. സൌദിക്കാര്‍ അനധികൃത താമസക്കാരായ ഇന്‍ഡ്യക്കാര്‍ക്കെല്ലാം കൊടുത്തതിലും വലിയ സംഭവം ആയിപ്പോയി.. ഇത്.. തംശയമില്ല..
  ഒടൊ.. സത്യം പറഞ്ഞാല്‍ ഒരു ഭയം ഉണ്ടാരുന്നു.. ഇയാളെങ്ങാനും ബ്ലോഗ് പൂട്ടി പോയാല്‍ വിഷമം ആയേനെ,
  ഇന്നലേയും കൂടെ ആരൊ പറഞ്ഞതേ ഉള്ളൂ.. നിന്റെ മൌനത്തെ കുറിച്ച്.. കുറ്റബോധം ഉണ്ടാരുന്നു കേട്ടോ ..ഇപ്പൊ സമാധാനമായി!!!
  ഇനി ധൈര്യമായി നിന്റെ പോസ്റ്റില്‍ കമന്റാമല്ലോ..((ഞാന്‍ ഒരു 50 അല്ലേ അടിച്ചൊള്ളൂ.. ഇനിയെത്ര കിടക്ക്ണ്)

   
 • At 5:48 AM , Blogger Ambi said...

  ഞാന്‍ സത്യമായിട്ടും അറിയാന്മേലാഞ്ഞിട്ട് ചോദിയ്ക്കുവാ..എന്തുവാ ഈ ഫില്‍ട്ടര്‍..?
  അപ്പം പിന്മൊഴി എല്ലാ നേരവും തുറന്നു വച്ച് റിഫ്രഷ് ചെയ്ത് പുതിയതാരൊക്കെ എഴുതിയിട്ടുണ്ട് എന്നു നോക്കിയല്ലേ ആരും കമന്റിടുന്നത്..പിന്മൊഴീന്ന് ഫില്‍ട്ടറാനും വഴിയൊണ്ടാ..
  സത്യമായും പള്ളിയം മഹാതേവരാണേ സത്യം ..അറിയാന്മേലാഞ്ഞിട്ട് ചോദിയ്ക്കുന്നതാണേ..:)
  ഉണ്ടാപ്രീ..കീ ജയ്
  മാഷേ ആ ഉത്സവം ലൈവായിത്തന്നെ ആഘോഷിയ്ക്കേണ്ടതായിരുന്നു...രണ്ടു കമന്റേ വന്നുള്ളുവെങ്കിലും ഫുള്‍ടയിം അന്ന് പിന്മൊഴീടെ മുന്നിലായിരുന്നു....വല്ലാത്ത ഒരു ഫീലിംഗ് ആയിരുന്നു..

  ഉണ്ടാപ്രിയുടെ ചെറിയ ദോശക്കടേലിരുന്ന് വേടിപറയുന്ന ദേവേട്ടന്‍ ,(ഇഞ്ചി, ബിന്ദു സു നിര്‍മ്മല)ചേച്ചിമാര്‍..പൊന്നപ്പനെന്ന അളിയന്‍.ഒരു കല്യാണം കവറ് ചെയ്തിട്ട് വന്ന കുമാറേട്ടന്‍,ക്ലാസ് കഴിഞ്ഞ് വന്ന ഡാലി......ഇടയ്ക്ക് വഴിയേ പോയപ്പോ കേറിവന്ന് ഒരു ഹായ് പറഞ്ഞ്.അപ്പഴത്തെ ചര്‍ച്ചയിലൊരു നാലു കമന്റും പൂശി പണിയ്ക്ക് പോയ വക്കാരിയണ്ണന്‍,വിശാലയണ്ണന്‍....

  ഇടയ്ക്ക് തിരക്കിട്ട് വഴിയിലൂടെ പോണ പഞ്ചായത്ത് പ്രസിഡന്റ് ലോക്കല്‍ സെക്രട്ടറിപോലെ,
  "ഹാ നിങ്ങളൊക്കെ ഇവിടെയുണ്ടോ..ഒരു ‍ കമ്മറ്റിയുണ്ട് പോട്ടേ"എന്ന് പറയുന്ന ഏവൂരാന്‍..പെരിങ്ങോടര്‍....
  തറാവാടി കരീം മാഷ്...
  ഒരു ചന്തയ്ക്ക് ചേര്‍ന്ന എല്ലാരുമുണ്ടാരുന്നു..പിള്ളെരുള്‍പ്പെടെ..എന്താര്‍ന്നു മേളം....

   
 • At 6:22 AM , Blogger വിശ്വപ്രഭ viswaprabha said...

  അംബീ, ഫില്‍ട്ടര്‍ വെക്കുന്ന പരിപാടി ദാ ഇപ്പ പറഞ്ഞുതരാംട്ടോ.


  1.ആദ്യമായി സ്വന്തമായി ഒരു ജീമെയില്‍ ഐഡി ഉണ്ടാക്കുക. ഇപ്പോ ഉള്ളതായാലും മതി. അതല്ല വേണമെങ്കില്‍ കമന്റുകള്‍ക്കു മാത്രമായി പുതിയ ഒരെണ്ണം തുടങ്ങിയാലും കുഴപ്പമില്ല.

  2. ആ ഐഡി വെച്ച് http://groups.google.com/group/blog4comments എന്ന ഗൂഗിള്‍ഗ്രൂപ്പില്‍ അംഗമായി ചേരുക.

  ഓരോ മെയിലും (individual mails) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

  3. ഇനി ആ മെയില്‍ ബോക്സില്‍ സെറ്റിങ്ങ്സില്‍ പോവുക. filters എന്നയിടത്ത് ക്ലിക്കു ചെയ്യുക.

  Create a new Filter ഞെക്കുക.

  Has the Words എന്നുള്ളയിടത്ത്
  നമുക്ക് കിട്ടണമെന്ന് ആഗ്രഹമുള്ള അക്ഷരങ്ങളുള്ള വാക്കുകള്‍ എഴുതിച്ചേര്‍ക്കുക.

  ഉദാഹരണത്തിന് (viswa||വിശ്വം || വിശ്വത് || വിശ്വപ് ||വിശ്വവു || വിശ്വമാ || വിശ്വേ ||വിശ്വാ ||വിശ്വേ) എന്നെഴുതിയാല്‍ വിശ്വത്തിനെക്കുറിച്ച് ഏതെങ്കിലും കമന്റുകളില്‍ വന്നിട്ടുണ്ടെങ്കില്‍ ആ മെസ്സേജുകള്‍ മാത്രം ഫില്‍ടര്‍ ചെയ്യപ്പെടും. സാദ്ധ്യതയുള്ള എല്ലാ തരത്തിലുമുള്ള സന്ധികള്‍ ഈ വാചകത്തില്‍ ചേര്‍ത്തുവെക്കണം.

  || എന്ന അടയാളങ്ങള്‍ OR എന്ന അര്‍ത്ഥത്തിനു സമമാണ്.

  മറ്റൊരുദാഹരണം:
  (കാളിയമ്പി || കാളിയമ്പീ || കാളിയംബീ || അംബീ || അംബി)

  (പക്ഷേ ഇതില്‍ അംബിക എന്ന വാക്കുള്ള മെയിലും പെട്ടുപോവും.തല്‍ക്കാലം സാരമില്ലെന്നു വെക്കുക.)


  അതിനു ശേഷം, Test Filter എന്നതു ക്ലിക്കുചെയ്ത് നോക്കാവുന്നതാണ്. ഇതിനകം തന്നെ തക്കതായ മെയില്‍ ഉണ്ടെങ്കില്‍ അവയൊക്കെ അപ്പോള്‍ താഴെ കാണിക്കും.

  ഇനി Next Step അമര്‍ത്തുക. അവിടെ
  star It, Apply the Label, Forward it to എന്നീ ഓപ്‌ഷനുകളില്‍ ആവശ്യമുള്ളതെല്ലാം തെരഞ്ഞെടുക്കുക.

  എന്നിട്ട് Create Filter ഞെക്കുക.

  അത്ര്യേയുള്ളൂ!

  :-)

  (ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഒരു പോസ്റ്റായി പിന്നെ ഇടാം)

   
 • At 6:46 AM , Blogger സു | Su said...

  ഉണ്ടാപ്രീ :) മാപ്പും തന്ന് കടന്നുകളയരുത്. ഒരു മുപ്പത്തൊന്ന് ദോശയും, ഇരുനൂറിന് ഒരു സ്പെഷല്‍ ദോശയും, പിന്നെ ബാക്കിയുള്ളവര്‍ക്കൊക്കെ നാഴികക്കല്ല് എടുത്തുപൊക്കാന്‍ സഹായിച്ചതിന് ഡബിള്‍ സ്പെഷല്‍ ദോശയും ഇങ്ങു പോന്നോട്ടെ. ഇനി ഇത്തരം പോസ്റ്റ് വെക്കുമ്പോള്‍ നാട്ടില്‍പ്പോകരുത്. ഇവിടെത്തന്നെ ഉണ്ടാകണേ. ആക്രാന്തത്തോടെ അടിച്ച ഈ ദോശ എനിക്ക് കയ്പ്പായിപ്പോയി. അടുത്തത് അങ്ങനെ ആവാതിരിക്കട്ടെ.

   
 • At 7:06 AM , Blogger evuraan said...

  പിന്മൊഴിയില്‍ ഫില്‍റ്ററിടുന്നതു് എങ്ങിനെ? എന്നൊരു പോസ്റ്റിട്ടതിനു ശേഷമാണു് വിശ്വത്തിന്റെ ഈ കമന്റു കണ്ടതു്.

  ങ്ഹാ, സാരമില്ല അല്ലേ അംബീ?

   
 • At 7:48 AM , Blogger കരീം മാഷ്‌ said...

  ഈ സ്റ്റാറ്റിസ്റ്റിക്സ് പോസ്റ്റാ ആ ദോശ പോസ്റ്റിനെക്കാളും എനിക്കു ഇഷ്ടപ്പെട്ടത്.
  കൊടുകൈ.

  ഒ.ടോ. ഇടക്കിടക്കു ഈ കൊടുകൈ തരുന്നതുമാത്രമേ ഒരു വിഷമമുള്ളൂ (കടപ്പാട്:- ഇന്നസെണ്ട് ഇന്‍ വിയറ്റ്നാം കോളനി ടു ശങ്കരാടി)

  ഉണ്ടാപ്രി കമണ്ടു മഹോത്സവം ആസ്വദിച്ചു എന്നു കേട്ടപ്പോള്‍ മനസാക്ഷിക്കുത്തു പോയി,എന്റെ വക 9 എണ്ണമേയുണ്ടായതോള്ളൂ വെന്ന സങ്കടമേയിപ്പോഴുള്ളൂ.
  വിഷ് യു ആള്‍ ദ ബെസ്റ്റ് കണ്ണാ ബെസ്റ്റ്.

   
 • At 7:53 AM , Blogger നിര്‍മ്മല said...

  ഹോ, ഉണ്ടാപ്രി മടങ്ങി വന്നതില്‍ വളരെ സന്തോഷം! ബ്ലോഗുകണ്ട് ബോധം പോയെന്നു കരുതി ഭയപ്പെട്ടിരിക്കുകയായിരുന്നു.
  ഇപ്പൊഴല്ലെ മനസ്സിലായത് ഈ കമന്റുകാരേക്കാള്‍ ഭീകരനാണ് ഇയാളെന്ന് :) കണക്കുകള്‍ കണ്ടു ഞെട്ടിപ്പോയി. ദേവനിതൊരു ഭീഷണി ആണല്ലൊ :) :)
  എന്നാലും സൂവിനേക്കാന്‍ ഒരു മാര്‍ക്കു കൂടുതല്‍ ഞാന്‍ മേടിച്ചല്ലോ.ഹി..ഹി..
  20 എനിക്കു കിട്ടുമോ - ഒരു പൂജ്യം, പ്ലീസ് (നായക്കല്ലൊന്നും കിട്ടീട്ടില്ല)

   
 • At 8:29 AM , Blogger Peelikkutty!!!!! said...

  ഉണ്ടാപ്രീടെ മൌനം‌ കോമ ആയിരുന്നില്ല അല്ലേ..ഹാവൂ!


  അപ്പൊ പ്ലേറ്റിലെ രണ്ടു ദോശയും‌ രണ്ടു കമന്റിട്ട എനിക്ക്;)

   
 • At 10:28 AM , Blogger Pramod.KM said...

  ഹഹഹ
  ഹഹഹ..
  എനിക്ക് ചിരിച്ചിട്ട് നില്‍ക്കാനും വയ്യേ ഇരിക്കാനും വയ്യേ..ഞാന്‍ 2-ആം സ്ഥാനത്താ‍ണോ!ഛേ.ഉറക്കമൊഴിഞ്ഞതിന്‍ കാര്യമില്ലാണ്ടായി.പോട്ടെ..
  ഉണ്ടാപ്രീ.നന്ദിയുണ്ട് ട്ടോ ,ഞങ്ങള്‍ കേറി നിരങ്ങിയിട്ടും കെറുവിക്കാത്തതിന്‍.!;)

   
 • At 12:53 PM , Blogger പൊന്നപ്പന്‍ - the Alien said...

  ഞാന്‍ ഒളിവിലായിരുന്നു.
  ഇക്കാലത്ത് ഒന്നും വിശ്വസിക്കാന്‍ പാടില്ലല്ലോ
  എന്തായാലും ഈ പോസ്റ്റിന്റ്റെ പ്രിന്റ് ഔട്ടും രണ്ടു ഫോട്ടോസ്റ്റാറ്റും പിന്നെന്റെ രണ്ടു ഫോട്ടോയും ഞാനെടുത്തു വച്ചിട്ടുണ്ട്. ഇതിന്‍ പ്രകാരം നിയമപരമായി ഉണ്ടാപ്രി എന്നോട് ക്ഷമിച്ചിട്ടുണ്ടെന്നാണ് അധോലോകത്ത് എന്നോടൊപ്പം ഒളിച്ചു താമസിച്ചിരുന്ന രണ്ടു വക്കീലമ്മാരു പറഞ്ഞേ..അവരെ ഞാനധികം വിശ്വസിക്കുന്നില്ല.. സിവില്‍ കേസു വാദിച്ചു സ്വന്തം കക്ഷിക്ക് ജീവപര്യന്തം വാങ്ങിച്ചു കൊടുത്ത ടീമുകളാ രണ്ടും. കക്ഷിയുടെ നാലും ഏഴും വയസ്സുള്ള പിള്ളേരെ പേടിച്ചാ രണ്ടെണ്ണോം അധോലോകത്തേക്കു വന്നേ.. എന്തായാലും ഉണ്ടാപ്രീ.. ഒന്നും മനസ്സില്‍ വച്ചേക്കരുത്.. ആ ഇഞ്ച്യേച്ചി പറയുന്നത് ഒട്ടും വിശ്വസിക്കേം ചെയ്യരുത്.. “ഇതു നമ്മുടെ ഉണ്ടാപ്രീട ബ്ലോഗല്ലേ.. നമ്മളിങ്ങനെ കൂട്ടക്കമന്റിടുന്നത് ശരിയാണോ നാട്ടാരേ“ ന്നാ എന്റെ 58 കമന്റിലും ഞാന്‍ ചോദിക്കാന്‍ ഉദ്ദേശിച്ചിരുന്നത്.. അപ്പോ എന്നെ അതുമിതും പറഞ്ഞ് വഴി തെറ്റിച്ചത് ആ പരട്ട കൊറിയന്‍ പ്രമോദും നിര്‍‌മലേച്ചീം സൂവും ദേവേട്ടനും സാജനും അതിലൊക്കെ കൂടുതലായിട്ട് ഇഞ്ച്യ്യേച്ചീം ആയിരുന്നു.. എന്നോടൊരു കമന്റില്‍ ഇഞ്ച്യേച്ചി ചോദിച്ചത് കേള്‍‌ക്കണോ.. “ആരാടാ ഈ ഉണ്ടാപ്രീന്ന്..”!!!.. എനിക്കങ്ങു ചൊറിഞ്ഞു വന്നതാ.. പിന്നെ കയ്യില് കലാമിന്‍ ലോഷനുള്ളോണ്ട് അതങ്ങു പോയി..

   
 • At 1:01 PM , Blogger സു | Su said...

  ഉണ്ടാപ്രി ദേഷ്യമടക്കി വെച്ച് മാപ്പ് കൊടുത്ത ഈ നിമിഷത്തിലും, എന്തിനാ പൊന്നപ്പാ, പാര വയ്ക്കുന്നത്? വക്കീലിനൊക്കെ ദോശയാണോ കൊടുത്തത്? 27 എണ്ണം തന്നെ വേണം എന്നു കേട്ട് പേടിച്ചിട്ട് ഉണ്ടാപ്രി ഒളിച്ചുനിന്നതാ. ഹിഹി

   
 • At 1:03 PM , Blogger സു | Su said...

  ഇവിടെ എത്ര വേണേലും കമന്റ് ഇടാം എന്ന് ഉണ്ടാപ്രി പറഞ്ഞു. ആരെങ്കിലും വരുന്നതിനുമുമ്പ് 25 ഞാനെടുക്കട്ടെ.

  ഉണ്ടാപ്രീ നന്ദി.

   
 • At 1:09 PM , Blogger പൊന്നപ്പന്‍ - the Alien said...

  സൂ.. ഒന്നോര്‍‌ക്കണം. ഞാന്‍ ചോദിച്ചത് വെറും 27 ദോശ.. അതിന്റെ റീസണും ഞാന്‍ പറഞ്ഞു. അതെല്ലാരും കൂടെ പിരിവിട്ടു വാങ്ങിത്തന്നിരുന്നെങ്കില് ഇപ്പഴത്തെ ഈ 636 ദോശക്കമന്റ് ലാഭിച്ചൂടായിരുന്നോ..? ഇതാണ് മൂത്തവര്‍ ചൊല്ലും മുതു വെള്ളരിക്കേം ആദ്യോം പിന്നേം എപ്പോം പുളിക്കുമെന്നു പറയുന്നേ.

   
 • At 1:18 PM , Blogger Manu said...

  ഉണ്ടാപ്രി.. ദുഷ്ടാ ഈ കമന്റ് ഇവിടെ 24 മണിക്കൂര്‍ നേരത്തെയിട്ടിരുന്നെങ്കില്‍ ഞാന്‍ ഒരു മഹാദുരന്തത്തിനു കൊണ്ട് തലവയ്ക്കത്തില്ലാരുന്നു...

  തിരിച്ചുവന്നതില്‍ സന്തോഷം..എനിക്കിവിടൊരാളോടൊരു സോറി പറയാനുണ്ട്. പറഞ്ഞിട്ട് വന്നു ബാക്കി വായിക്കാം.

   
 • At 1:19 PM , Blogger Manu said...

  This comment has been removed by the author.

   
 • At 1:35 PM , Blogger ഉണ്ടാപ്രി said...

  ഹാവൂ ചോറുണ്ടു..സമാധാനമായി...ഇന്നലെ ക്ഷീണിച്ചവശനായിരുന്നിട്ടും കുത്തിയിരുന്ന് എണ്ണിപ്പെറുക്കി നാഴികകല്ലൊക്കെ ഇട്ട്‌ കിടന്നുറങ്ങിയപ്പോള്‍ 2 മണി !!(500-ഉം,600-ഉം ഒക്കെ അടിക്കാനായി ഉറക്കമിളച്ചവരൊക്കെ പിരാകണുണ്ടാവും അല്ലേ..?)...ബ്ലോഗ്‌ തുറന്നൊന്ന് നോക്കിയാലോ..(ഓഫീസില്‍ വച്ച്‌ ഇനി ബ്ലോഗ്‌ നോക്കില്ല എന്ന് അന്തൊണീസു പുണ്യാണനെ പിടിച്ച്‌ ആണയിടേണ്ടി വരുമെന്നാ തോന്നുന്നെ..!)


  ദൈവാനുഗ്രഹത്താല്‍ ദോശക്കിപ്പോ നല്ല കാലമാണ്‌. അപ്പുറത്ത്‌ ഡിങ്കന്റെ തട്ടുകടയില്‍ കച്ചവടം ഉഷാറാണെന്ന് തോന്നുന്നു.
  "അമ്മേ തല്ലിയാലും രണ്ടു പക്ഷം" എന്ന പോലെയുള്ള കുത്തുകളും , ഞോണ്ടുകളും ധാരളമുണ്ടല്ലോ...

  എന്താണേലും...സഹൃദയരേ...എല്ലാവരേയും പേരെടുത്ത്‌ പറഞ്ഞ്‌ നീട്ടൂന്നില്ല. എല്ലാ കമന്റുകളും വരവു വെച്ചിരിക്കുന്നു..ഇനിയും ഈ വഴിയൊക്കെ വരണം....ഇവിടേന്ന് ഇത്തിരി വല്ലോം കഴിക്കണം...ഈ ചായക്കടയുടെ ഓരത്തിരുന്ന് കുറച്ച്‌ നാട്ടുവര്‍ത്തമാനം പറയണം..മേശക്കു പിറകില്‍ ചില സമയം ഞാനുണ്ടായെന്ന് വരില്ല...കാശു പണപ്പെട്ടീല്‍ ഇട്ടാല്‍ മതി..എനിക്ക്‌ നിങ്ങളെ വിശ്വാസമാ.... (ഇത്രയും പറഞ്ഞതു കൊണ്ട്‌ ഇരിക്കുന്നവര്‍ എണീച്ചു പോണ്ടാട്ടോ....ദോശയൊക്കെ തിന്ന് പതുക്കെ പോയാല്‍ മതി...ഞാന്‍ അടുക്കളേലോട്ടൊന്നു ചെല്ലട്ടേ..)
  എല്ലാവര്‍ക്കും നന്ദിയോടെ..ഒത്തിരി സ്നേഹത്തോടെ...

   
 • At 1:42 PM , Blogger SAJAN | സാജന്‍ said...

  This comment has been removed by the author.

   
 • At 1:43 PM , Blogger SAJAN | സാജന്‍ said...

  ഉണ്ടാപ്രി.. ആ മെയില്‍ ഐഡി ഒന്നു തരാമോ?
  bettysajan@gmail.com
  qw_er_ty

   
 • At 1:44 PM , Blogger Inji Pennu said...

  ഹഹ ഉണ്ടാപ്രി! അന്തോണീസ് പുണ്യാളനൊന്നും പോരാ ആ കൊടും ശപഥത്തിനു. മനുവേ വേഗാവട്ടെ, മാപ്പ് വാങ്ങികൊടുത്തിട്ട് വേഗം രണ്ട് ഉഷാറായി കമന്റിടൂ. നൂറും അന്‍പതും ഒക്കെ തികക്കൂ:) വിജയീ ഭവ:

  പൊന്നപ്പാ‍ാ...ഇങ്ങിനേം പാര വെക്കുവൊ? മിണ്ടാതിരുന്ന നല്ല മാതൃകാ ബ്ലോഗര്‍ ആയിരുന്ന എന്നെ.:):)

   
 • At 1:49 PM , Blogger Manu said...

  മാപ്പപേക്ഷ എഴുതിക്കൊടുത്തിട്ട് ഏത്തമിടുകയാണെന്ന് പറഞ്ഞിട്ടും ആളനങ്ങുന്നില്ല ഇഞ്ചീ.. ഇനീപ്പം എന്താ ചെയ്ക...

   
 • At 1:55 PM , Blogger കുട്ടിച്ചാത്തന്‍ said...

  ചാത്തനേറ്:

  വെല്‍ഡണ്‍ ഉണ്ടാപ്രീ..
  ഉണ്ടാപ്രിക്ക് കുട്ടിച്ചാത്തന്‍ വേറൊരു പേരിടാം വിശാലമനസ്കന്‍ രണ്ടാമന്‍

  ഇഷ്ടപ്പെട്ടാ?
  ഡിലീറ്റിയ കമന്റില്‍ ഒന്നൂല്ലാരുന്നു കേട്ടാ “ചാത്തനേറ്:പിന്നെ 1,2 3... ഏതേലും ഒരു നമ്പറും”

  വേള്‍ഡ് മാപ്പ് കൊടുത്ത സ്ഥിതിക്ക് ഇനി കഷ്ണം മാപ്പിനു തല്ലു കൂടുന്നില്ലാ.. :)

  ഇനിയും കാണാം.. ഇത് ടൈപ്പ് ചെയ്തു തീരുമ്പോഴേക്ക് ഒരു 50 എത്തുമോ!!!!

   
 • At 2:00 PM , Blogger ഉണ്ടാപ്രി said...

  കര്‍ത്താവേ..ഇതെന്തിനാണാവോ..(തെറി പറയാനാണോ ആവോ..).നേരമ്പോക്കുകള്‍ കൊണ്ട്‌ മുമ്പും അബദ്ധം പറ്റിയിട്ടുണ്ടേ....

  contact me at snehickoo@yahoo.com

  ( ഇത്തിരി പഴയ ഐഡിയാണു...ഇതിനേക്കുറിച്ച്‌ കൂടുതല്‍ ചോദിക്കല്ലേ...)..
  ഇനി പിന്നെക്കാണാവേ...VNC ഞാന്‍ ഓഫ്‌ ചെയ്യുമ്പൂവാ..ബ്ലോഗ്‌ നോക്കാതിരിക്കാന്‍ പറ്റണില്ലേ...

  qw_er_ty

   
 • At 4:23 PM , Blogger സുനീഷ് തോമസ് said...

  ബൂലോഗം ഒരു സംഭവം തന്നെ!! എനിക്കു സംഗതികള്‍ പിടികിട്ടി വരുന്നതേയൂള്ളൂ. ആദ്യകാലത്ത് ഇതിനായി കഷ്ടപ്പെട്ടവര്‍ക്കു നമോവാകം!!

   

Post a Comment

Subscribe to Post Comments [Atom]

<< Home