ഉണ്ടാപ്രിയുടെ ലോകം

ഉണ്ടാപ്രി - എന്റെ മരുമോന്‍ ചെക്കന്‍ - വാശിയിലും വഴക്കിലും എന്റെ തനിപ്പകര്‍പ്പ്‌

Friday, December 15, 2006

ഗുരുവന്ദനം

ബ്ലോഗുകളുടെ മഹാലോകത്തേക്ക്‌ പിച്ച വച്ചു കയറുകയാണു.
" എന്റെ അന്തോണീസു പുണ്യാളാ... കാത്തോണേ..".
കൈ പിടിച്ചു കയറ്റാനും നേര്‍വഴി കാണിക്കാനും ആരുമില്ലെങ്കിലും, ഇങ്ങനെയൊരു അത്ഭുതലോകത്തെ ആദ്യമായി പരിചയപ്പെടുത്തിയ "പൂനാജി"ക്കു(http://poonaji.blogspot.com/), ആംഗലേയഭാഷയില്‍ അധികം പ്രയോഗത്തില്ലാത്ത വാക്കുകളാല്‍ ബ്ലോഗ്‌ സ്പോട്ടില്‍ മാജിക്ക്‌ കാണിക്കുന്ന "സണ്‍ ബാലാസി"നും (http://sanbalas.blogspot.com/) നൂറായിരം നന്ദിയോടെ....

പുണ്യപുരാണകഥകളിലെ അശ്വത്ഥാമാവിനേപ്പോലെ, നേരില്‍ കാണാത്തൊരു ഗുരുവിനെ...മലയാളബ്ലോഗ്‌ ലോകത്തെ അതികായനെ, നമ്മുടെയെല്ലാം പ്രിയപ്പെട്ട അതേ വിശാലമനസ്കനെ (http://kodakarapuranams.blogspot.com) മനസ്സില്‍ ഗുരുവായി വരിക്കുന്നു.
പ്രിയഗുരുവേ...നിനക്ക്‌ വന്ദനം.

17 Comments:

 • At 5:30 PM , Blogger ശ്രീജിത്ത്‌ കെ said...

  മലയാളം ബ്ലോഗ് ലോകത്തേക്ക് സ്വാഗതം ലവന്‍സേ. ബ്ലോഗിന്റെ പേര് മലയാളത്തിലാക്കുന്നതല്ലേ ഭംഗി?

   
 • At 8:14 PM , Blogger ഉണ്ടാപ്രി said...

  വലിയ താമസമില്ലാതെ തന്നെ മാറ്റിയേക്കാം. സമയക്കുറവാണേ കാരണം...പിന്നെ..മാഷിന്റെ പ്രൊഫൈല്‍ നോക്കിയത്‌ കൊണ്ട്‌ ബൂലോഗവും അതിലെ നൂറുകണക്കിനു സൈറ്റുകളും കിട്ടി. ഇതൊക്കെ ഞാന്‍ എന്ന് വായിച്ചു തീര്‍ക്കും എന്റെ ഭഗവാനേ..(അയ്യോ..മാഷിനെയല്ല)

   
 • At 8:11 AM , Blogger ശ്രീജിത്ത്‌ കെ said...

  ലവന്‍സേ, കമന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ്സ് pinmozhikal@gmail.com എന്ന് കൊടുത്താല്‍ കമന്റുകള്‍ http://groups.google.com/group/blog4comments/ എന്ന ഗ്രൂപ്പില്‍ എത്തും. അപ്പോള്‍ ഈ ബ്ലോഗില്‍ വരുന്ന കമന്റുകള്‍ എല്ലാവര്‍ക്കും വായിക്കാന്‍ സാധിക്കും. സഹായം വേണമെങ്കില്‍ മെയില്‍ അയക്കൂ.

   
 • At 1:52 PM , Blogger ഉണ്ടാപ്രി said...

  എന്റെ ഭായീ സമ്മതിച്ചു...ബ്ലോഗ്‌ ലോകത്തെ അതികായന്മാര്‍ ഒത്തിരി ഒത്തിരി(ആകെപ്പാടെ കൊടകരപ്പുരാണം --പിഡി എഫ്‌ ഫോര്‍മാറ്റ്‌-- മാത്രെമേ മുന്‍പ്‌ വായിച്ചിരുന്നുള്ളൂ)....ഇത്രയും നാള്‍ ഇതൊന്നും വായിക്കാതെയും അറിയാതെയും പോയതിലാണു എനിക്ക്‌ വിഷമം. ഭായിയുടെ "മണ്ടത്തരങ്ങള്‍" കിടിലം തന്നെ....വഴിയേ മറ്റു അതികായന്മാരെയും പരിചയപ്പെട്ടു കൊള്ളാം.....
  ബൂലോകത്തിലെ പൊതുനടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന സൈറ്റ്‌ വല്ലതും ഉണ്ടെങ്കില്‍ അറിയിക്കുക....ഒത്തിരി നന്ദിയോടെ..

   
 • At 1:56 PM , Blogger Sul | സുല്‍ said...

  ഉണ്ടാപ്രീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ

  സ്വാഗതം

  സുല്‍

   
 • At 1:57 PM , Blogger ::സിയ↔Ziya said...

  Welcome UUndaapree

   
 • At 2:04 PM , Blogger സു | Su said...

  ഉണ്ടാപ്രിയ്ക്ക് സ്വാഗതം. :)

   
 • At 2:08 PM , Blogger വല്യമ്മായി said...

  സ്വാഗതം

   
 • At 2:08 PM , Blogger മഴത്തുള്ളി said...

  ഉണ്ടാപ്രീ‍ീ‍ീ‍ീ‍ീ‍ീ‍ീ...

  ഒരറ്റം മുതല്‍ വായന തുടങ്ങിക്കോളൂ ;)

  ബ്ലോഗിലേക്കു സ്വാഗതം. :)

   
 • At 2:25 PM , Blogger ഉണ്ടാപ്രി said...

  സ്വാഗതം അറിയിച്ച എല്ലാ പുലികള്‍ക്കും നന്ദി....ഇത്‌ ഇത്ര വലിയ കൂട്ടായ്മയാണെന്ന് നേരത്തേ അറിഞ്ഞില്ലല്ലോ..ഓരോരുത്തരുടേയും പ്രൊഫൈലും ബോഗും കണ്ട്‌ അത്ഭുതലോകത്തെത്തിയ ആലീസിനെപ്പോലെയായി ഞാന്‍....സാവധാനം എല്ലാം വായിച്ചു രസിക്കട്ടെ(പൊജക്ട്‌ മാനേജര്‍ ഈ വഴി വരല്ലേ എന്റെ പുണ്യാളാ..)അഭിപ്രായങ്ങള്‍ വഴിയേ....

   
 • At 2:29 PM , Blogger മുല്ലപ്പൂ || Mullappoo said...

  സ്വാഗതം , ഉണ്ടാപ്രി. :)

   
 • At 2:30 PM , Blogger രാജു ഇരിങ്ങല്‍ said...

  സ്വാഗതം
  ഓഫീസിലിരുന്നാണ് ബ്ലോഗ് വായനയും എഴുത്തും എങ്കില്‍ ജോലി പോകാതെ നോക്കേണ്ടത് താങ്കളുടെ ഉത്തരവാദിത്തം മാത്രമാണ്. ഇതൊരു മുന്നറിയിപ്പാണ്. അതുകൊണ്ട് ശ്രദ്ധിച്ച് കാര്യങ്ങള്‍ ചെയ്യുമല്ലൊ.
  സ്നേഹത്തോടെ
  രാജു

   
 • At 2:37 PM , Blogger രാവണന്‍ said...

  സ്വാഗതം ഉണ്ടാപ്രീ.........

   
 • At 3:05 PM , Blogger കൃഷ്‌ | krish said...

  (കൊച്ചു)ഉണ്ടാപ്രിക്കു സ്വാഗതം...

  കൃഷ്‌ | krish

   
 • At 3:28 PM , Blogger ഏറനാടന്‍ said...

  ഉണ്ടാപ്രീ
  സധൈര്യം ആഗതനായാലും.
  കരുണാനിധിയുടെ ദേശത്തുനിന്നുമാണല്ലേ?
  അവിടെയുള്ള വിശേഷങ്ങളും പ്രതീക്ഷിക്കുന്നുണ്ട്‌.
  ഇവിടെ ധാരാളം പുലികളും അതികായരും ഉണ്ടെങ്കിലും
  എല്ലാവരും എപ്പോഴും എന്നും സന്മനസ്സോടെ കൂടെയൊരുമിച്ചുണ്ടാവും,
  ഒരു വലിയ നാലുകെട്ട്‌ തറവാട്ടിലെപോലെ.
  ഇണക്കങ്ങളും വക്കാണങ്ങളും ഇടപെട്ട്‌ ശാസിച്ചൊതുക്കാനും
  ലാഘവതരമാക്കാനും ചേച്ചിമാരും ചേട്ടന്മാരും കാരണവന്മാരും
  വല്ല്യമ്മായിയും തറവാടികളും കൊച്ചുങ്ങളും വികൃതികളുമൊക്കെയുള്ള
  ഒരു വലിയ തറവാടിന്റെ പടിപ്പുരയിതാ
  വിശാലമനസ്സോടെ ഒരു നാടന്‍പാത താണ്ടിയെത്തിയ
  ഉണ്ടാപ്രിക്കു വേണ്ടി തുറന്നിട്ടിരിക്കുന്നു...

   
 • At 3:44 PM , Blogger ദേവന്‍ said...

  സ്വാഗതം ഉണ്ടാപ്രിയേ,
  മുട്ടന്‍ ബ്ലോഗുപുലികള്‍ ചെന്നെയില്‍ നിന്നും കുറേയുണ്ട്‌ കേട്ടോ. ബൂലോഗ മീറ്റും ചെന്നൈക്കാര്‍ നടത്താന്‍ പോണെന്നു കേട്ടു. അപ്പോ വിശാലനെ മനസ്സില്‍ ധ്യാന്‍ കീജിയേ, തുടങ്ങിക്കോ ആര്‍മ്മാദം.

   
 • At 10:07 AM , Blogger Visala Manaskan said...

  ഗുരുവാകാറൊന്നുമായില്ല എന്റെ ഉണ്ടാപ്രി ഞാന്‍. എങ്കിലും, നന്ദി ഹ.
  ആശംസകള്‍.

   

Post a Comment

Subscribe to Post Comments [Atom]

<< Home