അമ്മ പറഞ്ഞ കഥകള്‍ -2
ഗള്‍ഫില്‍ പോയ മകന്‍ തിരിച്ചു വരുന്ന ദിനമാണിന്ന്.
നോക്കെത്താ ദൂരത്ത് പരന്നു കിടക്കുന്ന ആ പാടശേഖരത്തിനറ്റത്തുള്ള വീട്ടില്‍ വഴിക്കണ്ണുമായി നോക്കിയിരിക്കുകയാണു അമ്മ.
മകള്‍ അടുക്കളയിലും....
"ദേ നോക്കിയേടി..ഒരു തടിയന്‍ ഈ വഴിക്കു വരുന്നു."
"എവിടെ അമ്മേ, ഞാനൊന്നു കാണട്ടെ..?"
"ഹൊ...എന്നാ തടിയാ അവനു ! ഒരാനയുടെ വലിപ്പമുണ്ട്."
നോക്കി നില്‍ക്കെ ആഗതന്‍ വന്നു വീട്ടുമുറ്റത്തേക്കു കയറുന്നു.
ഒരു നിമിഷം..
"എന്റെ പൊന്നുമക്കളേ..നീയായിരുന്നോടാ...എന്റെ കുഞ്ഞങ്ങു ക്ഷീണിച്ചു മെലിഞ്ഞു പോയല്ലോടാ...."
***********************************************************************************
നിറയെ ആനിക്കാവിള*കളുള്ള ആനി*യില്‍ പൊത്തിപ്പിടിച്ചു കേറുകയാണു മോനായി...
ചങ്കത്തടിയും കരച്ചിലുമായി അമ്മ താഴെയും...
"എടാ മോനായി പറഞ്ഞാല്‍ കേള്‍ക്കെടാ..കേറല്ലേടാ.."
" "
"എടാ നിന്നോടല്ലേടാ പറഞ്ഞത്, താഴെയിറങ്ങെടാ.."
" "
"എടാ മോനായി ആണ്ടെടാ ഒരു കൈവിള!! ആ വിളയിങ്ങു പറിച്ചേടാ മോനേ.."
~~പാലാക്കാര്‍ അല്ലാത്തര്‍ക്കായി...~~~
*ആനിക്കാവിള-ആഞ്ഞിലിമരത്തിന്റെ പഴം
*അനി-ആഞ്ഞിലി
*കൈവിള-കൈ എത്തും ദൂരത്തുള്ള ആനിക്കാവിള
**********************************************************************************

4 Comments:
At 12:16 AM , ഉണ്ടാപ്രി said...
കുഞ്ഞിലേ കേട്ട കഥകള്‍!!
At 12:51 AM , Kiranz..!! said...
ഹ..ഹ..ഉണ്ടാപ്രീ..ആദ്യത്തെ കഥ നന്നായി.ആ ബ്ലോഗിന്റെ ടെമ്പ്ലേറ്റിനെന്താ ഒരു കളര്‍ വ്യത്യാസം ? രണ്ടാമത്തെ കഥ വായിക്കണമെങ്കില്‍ അത് ഹൈലൈറ്റ് ചെയ്യണം..!
At 4:43 PM , Anonymous said...
ഉണ്ടാപ്രി കലക്കി
At 5:04 PM , Kaithamullu said...
അമ്മയുടെ കഥകള്‍ വായിച്ചപ്പോള്‍ ഒരു പാടൊരുപാട് സംഭവങ്ങള്‍ തലയിലേക്കിരച്ച് കയറി വരുന്നുണ്ട്. പിന്നൊരിക്കലാകട്ടെ, അതെല്ലാം
-നന്നായിരിക്കുന്നു, ഉണ്ടാപ്രീ!
Post a Comment
Subscribe to Post Comments [Atom]
<< Home