ഉണ്ടാപ്രിയുടെ ലോകം

ഉണ്ടാപ്രി - എന്റെ മരുമോന്‍ ചെക്കന്‍ - വാശിയിലും വഴക്കിലും എന്റെ തനിപ്പകര്‍പ്പ്‌

Monday, August 11, 2008

എന്റെ പൊന്നൂസ്

അച്ചുവും അമ്മുവും..
വേറേ പേരൊന്നും ഇതുവരേ ഇട്ടില്ല..
ഹേയ്..കെട്ടിയോളുമായി അക്കാര്യത്തില്‍ യാതൊരു തര്‍ക്കവും ഇല്ല k-ട്ടോ
എന്തൂട്ടാ മാഷേ പറഞ്ഞത് .. അഖില, അതുല്യ എന്നോ..
എന്നാ പിന്നെ ലക്ഷ്മിപ്രിയ , ഹരിപ്രിയ എന്നു പോരെ..

കള്ളന്മാരുടെ ലോകം.

യ്യോ...ഒത്തിരി ചര്‍ച്ചകള്‍ നടന്ന ഒരു ടോപിക്കിട്ട് കമന്റു വാങ്ങാനൊന്നുമല്ല കേട്ടോ..

മലയാളം ബ്ലോഗുകള്‍ വായിക്കാന്‍ ആര്‍ത്തിപിടിച്ചെത്തിയിട്ട് വായിക്കാന്‍ സാധിച്ചത് ഇതാണു‍.

കര്‍ത്താവേ ..., റൂട്ട് മാപ്പും കൊണ്ട് ക്വൊട്ടേഷന്‍ ടീമുകാര്‍ ബ്ലോഗേഴ്സിന്റെ വീടുകള്‍ തേടി നടക്കുന്നു.
കുഞ്ഞുകുട്ടി പരാധീനക്കാരനായതു കൊണ്ട് യെവന്മാര്‍ക്കെതിരേ പ്രതിഷേധിക്കാനും പേടിയാണേ

.(മീന്‍ വാങ്ങാന്‍ പോണ വഴി ലെവന്റെ ആള്‍ക്കാര്‍ വന്ന് കൈ വെട്ടിയാലോ ?)

"പ്രതിഷേധിക്കുന്നു", "പിന്തുണക്കുന്നു" എന്നൊക്കെ ഒത്തിരിപ്പേര്‍ പറഞ്ഞിരിക്കുന്നു. നല്ലതു തന്നെ!!

അത്രയെങ്കിലും കൂട്ടായ്മയുണ്ടല്ലോ..

എങ്കിലും..."വെറുമൊരു കള്ളനായൊരെന്നെ.....-----ന്നു വിളിക്കല്ലേ.."

Wednesday, August 06, 2008

പൂഹോയ്..ഇവിടാരുമില്ലേ..

ഏതാണ്ട് ഒരു വര്‍ഷത്തെ ഇടവേളക്കു ശേഷം ഞാന്‍ വീണ്ടൂം വന്നു.
ഒരു ബ്ലോഗു പോലും വായിക്കാതിരുന്ന പത്തു മാസങ്ങള്‍..!!
ഒരു നൂറായിരം ബ്ലോഗുകള്‍ വായിക്കാനുണ്ട്.....
പണ്ട് മുടങ്ങാതെ വായിച്ചിരുന്നവ ഫേവറൈറ്റില്‍സിന്ന് പൊക്കണം.
കൊള്ളാവുന്ന കുറെയെണ്ണം ആരെങ്കിലും പറഞ്ഞു തരുമോ..?