ഉണ്ടാപ്രിയുടെ ലോകം

ഉണ്ടാപ്രി - എന്റെ മരുമോന്‍ ചെക്കന്‍ - വാശിയിലും വഴക്കിലും എന്റെ തനിപ്പകര്‍പ്പ്‌

Wednesday, October 10, 2007

ഞാനൊരപ്പനായി !

അങ്ങനെ കുറേ നാളത്തെ കാത്തിരിപ്പും , ടെന്‍ഷനും അവസാനിച്ചു.
ഞാനൊരു അച്ഛനായി.
അതും ഇരട്ടക്കുട്ടികളുടെ !
ഇരട്ടപ്പെണ്‍കുഞ്ഞുങ്ങള്‍ !!
അച്ചുവും, അമ്മുവും..
ഒരാള്‍ അച്ഛനെപ്പോലെയും, മറ്റെയാള്‍ അമ്മയേപ്പോലെയും..
ഫോട്ടോസ് ഒന്നും ഇതു വരേയും എടുത്തില്ല.
കഴിഞ്ഞ മാസം 26-നു (ബുധനാഴ്ച) അച്ഛന്റെ നാളില്‍ തന്നെയായിരുന്നു ജനനം.
കഴിഞ്ഞ എട്ടു മാസത്തോളമായി തുടരുന്ന രണ്ടാം ബാച്ചിലര്‍ കാലം തീരാറായി.
(പാചകപരീക്ഷണങ്ങളും).
പ്രാര്‍ത്ഥനയും, ആശംസകളും അറിയിച്ച എല്ലാവര്‍ക്കും നന്ദി.